Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vibrant Villages

തീരഗ്രാമങ്ങളുടെ സുരക്ഷയ്ക്കായി വൈബ്രന്‍റ് വില്ലേജസ് പ്രോഗ്രാം


കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ തീ​​​ര​​​ദേ​​​ശ​​​ഗ്രാ​​​മ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വൈ​​​ബ്ര​​​ന്‍റ് വി​​​ല്ലേ​​​ജ​​​സ് പ്രോ​​​ഗ്രാം (വി​​​വി​​​പി) ആ​​​രം​​​ഭി​​​ച്ചു. ക​​​ട​​​ൽ​​​വ​​​ഴി​​​യു​​​ള്ള ക​​​ള്ള​​​ക്ക​​​ട​​​ത്ത് ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത ശ​​​ക്ത​​​മാ​​​ക്കാ​​​നും കാ​​​ലാ​​​വ​​​സ്ഥാ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ബോ​​​ധം പ​​​ക​​​രാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

പ​​​ട്രോ​​​ളിം​​​ഗ് ബോ​​​ട്ടു​​​ക​​​ളെ​​​യും റ​​​ഡാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും മാ​​​ത്രം ആ​​​ശ്ര​​​യി​​​ക്കു​​​ന്ന തീ​​​ര​​​ദേ​​​ശ സു​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കി​​നി മാ​​​റ്റം വ​​​രും. തീ​​​ര​​​സു​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ തീ​​​ര​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണം പ​​​ദ്ധ​​​തി വ​​​ഴി ഉ​​​റ​​​പ്പാ​​​ക്കും.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം, ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​ക​​​ൾ, ഭീ​​​ക​​​ര​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​കും. സു​​​ര​​​ക്ഷാ​​​സേ​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​​ടെ സ​​​ജീ​​​വ പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തും.

തീ​​​രാ​​​തി​​​ർ​​​ത്തി​​​ക​​​ളു​​​ള്ള കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​മ്പ​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും നാ​​​ല് കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​കും വൈ​​​ബ്ര​​​ന്‍റ് വി​​​ല്ലേ​​​ജ​​​സ് പ്രോ​​​ഗ്രാം. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ തു​​​റ​​​മു​​​ഖ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, വ്യാ​​​പാ​​​രി​​​ക​​​ൾ, ടൂ​​​റി​​​സ​​​ത്തെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണം പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ്വ​​​യം​​​സ​​​ഹാ​​​യ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണം തേ​​​ടും. ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.

രാ​​​ജ്യ​​​ത്തി​​​ന് 11,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള തീ​​​ര​​​പ്ര​​​ദേ​​​ശ​​​മു​​​ണ്ട്. ഉ​​​യ​​​രു​​​ന്ന സ​​​മു​​​ദ്ര​​​നി​​​ര​​​പ്പ്, തീ​​​ര​​​ദേ​​​ശ മ​​​ണ്ണൊ​​​ലി​​​പ്പ്, അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥാ​​​മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ന്നി​​​വ തീ​​​ര​​​വാ​​​സി​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ട്. പ​​​ല തീ​​​ര​​​ദേ​​​ശ​​​കു​​​ടും​​​ബ​​​ങ്ങ​​​ളും പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​തി​​​ലൂ​​​ടെ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി. ഇ​​​തി​​​ന് ബ​​​ദ​​​ൽ മാ​​​ർ​​​ഗ​​​ങ്ങ​​​ളും പ​​​രി​​​ഹാ​​​ര​​​വും തേ​​​ടു​​​ക​​​യെ​​​ന്ന​​​തും വൈ​​​ബ്ര​​​ന്‍റ് വി​​​ല്ലേ​​​ജ​​​സ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Up